
കല്ലമ്പലം : സുവർണ്ണ ജൂബിലി ആഘോഷം പൂർത്തിയാക്കിയ മടന്തപ്പച്ച എം.എൽ.പി.എസിന് പുതിയ മന്ദിരം.കെട്ടിടത്തിന്റെയും,ഹൈടെക് മോണ്ടിസോറി പ്രീ പ്രൈമറി ക്ലാസുകളുടെയും ഉദ്ഘാടനവും,സ്കൂൾ മാനേജരെ ആദരിക്കലും ഇന്ന് രാവിലെ 10.30ന് നടക്കും.സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക അദ്ധ്യക്ഷത വഹിക്കും.വികസന സമിതി ചെയർമാൻ എം.ബദറുദ്ദീൻ സ്വാഗതവും സ്കൂൾ സെക്രട്ടറി എ.അബ്ദുൽകലാം നന്ദിയും പറയും.മോണ്ടിസോറി പ്രീ പ്രൈമറി ക്ലാസുകളുടെയും കിഡ്സ് പാർക്കിന്റെയും ഉദ്ഘടാനം അടൂർപ്രകാശ് എം.പിയും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എയും നിർവഹിക്കും.സ്കൂൾ ഹെഡ് മിസ്ട്രസ് ജെ.എസ് ഷിബിലാബീഗം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.സിനിമാ സീരിയൽ താരം സുമി റാഷിക്ക് സ്കൂൾ മാഗസിൻ പ്രകാശനം ചെയ്യും.കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ,അഡ്വ.ബി.സത്യൻ,വർക്കല കഹാർ തുടങ്ങി നിരവധി പേർ പങ്കെടുക്കും.