
തിരുവനന്തപുരം:കേരളത്തിലേക്ക് നോർവയിൽ നിന്ന് നിക്ഷേപമെത്താൻ സാദ്ധ്യത തെളിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ നോർവെ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്ഡൻലുൻഡു നടത്തിയ കൂടിക്കാഴ്ചയിലാണിത്. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.
കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധനം, ഊർജ്ജവും സുസ്ഥിര വികസനവും, , ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളിൽ നോർവ്വെയുമായി സഹകരിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച .
നോർവ്വെയുമായി ചേർന്ന് പി. പി. പി വഴി വെസ്റ്റ് കോസ്റ്റ് കനാലിൽ ടൂറിസം പദ്ധതികൾ വിപുലീകരിക്കാനുള്ള സാദ്ധ്യതകളും ചർച്ചയിൽ ഉയർന്നു. ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ തുടങ്ങിയവ തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ നൽകാമെന്നും നോർവേ അംബാസഡർ അറിയിച്ചു. ഇന്തോ നോർവേ പദ്ധതിയുടെ ഭാഗമായി മുമ്പ് നിർമ്മിച്ച നീണ്ടകര ഫിഷിംഗ് ഹാർബറിലെത്തിയ നോർവെ സംഘം മത്സ്യത്തൊഴിലാളികളുമായും ബോട്ടുടമകളുമായും ചർച്ച നടത്തി.