
തിരുവനന്തപുരം:കേരളത്തിൽ ഇനി ആളില്ലാത്ത റെയിൽവേ ലെവൽ ക്രോസുകളില്ല. സംസ്ഥാനത്ത് ആളില്ലാത്ത പത്ത് ലെവൽ ക്രോസുകളാണ് ഉണ്ടായിരുന്നത്. അതെല്ലാം പൂർണ്ണമായി ഒഴിവാക്കി. ഇതോടൊപ്പം 73 മറ്റ് ലെവൽക്രോസുകളും നീക്കി. ഇതിനായി 35 സ്ഥലങ്ങളിൽ റെയിൽവേ റോഡ് ഒാവർബ്രിഡ്ജുകളോ,അടിപ്പാതകളോ നിർമ്മിച്ചു. 2014ലാണ് ലെവൽക്രോസുകൾ ഒഴിവാക്കാനുള്ള സുരക്ഷാപദ്ധതി ആരംഭിച്ചത്.ശേഷിക്കുന്ന ലെവൽക്രോസുകളും പൂർണ്ണമായി ഒഴിവാക്കും.