
നെയ്യാറ്റിൻകര: 44 വർഷമായി നിലവിൽ വന്ന കൂട്ടപ്പന വാർഡിലെ പവിത്രാനന്ദപുരം കോളനി നിവാസികൾക്ക് പട്ടയത്തിനുളള അനുമതിവാങ്ങി നൽകിയ ശേഷം കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിച്ച നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ശോഭാ സതീഷിന് പവിത്രാനന്ദ കോളനി നിവാസികളുടെയും വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷിന്റെയും നേതൃത്വത്തിൽ യാത്ര അയപ്പും സ്വീകരണവും നൽകി.ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി തഹസിൽദാർ ജിജിത്ത് എം.രാജ്,
രാധാകൃഷ്ണൻ,ദീപ,രമ്യാ പ്രകാശ്,ഇന്ദു എന്നിവർക്കും ആദരവ് നൽകി.കോളനി നിവാസികളായ മഹേശ്വരി, രമണി, എസ്തർ, മണിയൻ, സബിത, വഴുതൂർ മണികണ്ഠൻ, രഞ്ജിത്ത്, ശ്യാംകുമാർ, രാജേഷ്, മണികണ്ഠൻ, രാജേഷ് എന്നിവർ പങ്കെടുത്തു.