manu-38

കുന്നത്തൂർ: ഭരണിക്കാവ് ജെ.എം ഹൈസ്കൂളിന് മുന്നിലെ മരക്കൊമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചവറ തെക്കുംഭാഗം നടുവത്തുചേരി മോഹന വിലാസത്തിൽ മനുവാണ് (38) മരിച്ചത്.

കൊട്ടാരക്കര - പുത്തൂർ - തെങ്ങമം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. അടുത്ത കാലത്തായി ടിപ്പർ ലോറിയിലായിരുന്നു ജോലി.കുടുംബവുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഒരു മകനുണ്ട്.ഭാര്യയുമായി ബന്ധം വേർപെടുത്താതെ ,ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശിയായ യുവതിക്കും അവരുടെ 10 വയസുള്ള മകൾക്കുമൊപ്പം കഴിഞ്ഞുവരികയായിരുന്നു.