karthik

തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിന്റെ കോയമ്പത്തൂർ ലേഖകൻ കാർത്തിക് മാധവൻ(43) ഉത്തരാഖണ്ഡിൽ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്‌ച രാത്രി കാർത്തികും സംഘവും സഞ്ചരിച്ച വാഹനം ഗംഗോത്രി ദേശീയപാതയിൽ ആയിരം മീറ്റർ താഴ്‌ചയുളള കൊക്കയിലേക്ക് മറിയുകയായിരുന്നു. രണ്ട് പേർ മരിച്ചു.13 പേർക്ക് പരിക്കുണ്ട്. മധുര സ്വദേശി മാധവന്റെയും സുജാതയുടെയും മകനായ കാർത്തികിന്റെ ഭാര്യ ഹരിപ്രിയ ഹിന്ദുവിന്റെ സീനിയർ സബ് എഡിറ്ററും മലയിൻകീഴ് മണപ്പുറം സ്വദേശിയുമാണ്. എഴുത്തുകാരൻ പി.കെ രാജശേഖരന്റെ സഹോദരിയാണ് ഹരിപ്രിയ. വിവരമറിഞ്ഞ് ബന്ധുക്കൾ ഉത്തരാഖണ്ഡ‌ിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.