
തിരുവനന്തപുരം: കോട്ടൂർ പ്ലാവിള പുത്തൻ ബംഗ്ലാവിൽ പരേതനായ നാഗപ്പൻനായരുടെ ഭാര്യ ജെ. കൃഷ്ണമ്മ (88) കരമന ശാസ്ത്രിനഗർ എസ് 36 'പഞ്ചമി' യിൽ നിര്യാതയായി. മക്കൾ: വസന്തകുമാരി അമ്മ (റിട്ട. സിഡിപിഒ, വനിത ശിശു വികസന വകുപ്പ്), പരേതയായ വിജയകുമാരി അമ്മ, ശ്രീകുമാരൻ നായർ (റിട്ട. കേരള സർവോദയസംഘം), സരളകുമാരി, ജയകുമാർ, ഗീത (സിഡിപിഒ, പാലക്കാട്). മരുമക്കൾ: പരേതനായ ജി.എസ് വിജയമോഹൻ (മുൻ ചെയർമാൻ, കേരള സർവോദയ സംഘം), കെ.രാജശേഖരൻ നായർ (റിട്ട ആർമി), ടി.കെ ശൈലജ, പരേതനായ എം.ആർ വിജയകുമാരൻ നായർ (റിട്ട കെഎസ്ഇബി), മധുസൂദനൻനായർ (റിട്ട അദ്ധ്യാപകൻ, റെയിൽവേ സ്‌കൂൾ, പാലക്കാട്) . സംസ്‌ക്കാരം: രാവിലെ 8.30 ന് തൈക്കാട് ശാന്തികവാടത്തിൽ.