കൽപ്പറ്റ:ബാങ്ക് സ്വകാര്യവത്കരണം ഈ രാജ്യത്തെ സമ്പദ് ഘടനയെ തകർക്കുമെന്ന് ആൾകേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാം പ്രകാശ്. എ.കെ.ബി.ഇ.എഫ് പത്താം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ മൂർത്തി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ടി.വി.മുരളി അദ്ധ്യക്ഷത വഹിച്ചു. എസ്.രാമകൃഷ്ണൻ.എൻ. സുന്ദരൻ.എൻ.വിനോദ് കുമാർ .ആർ.ടി. യാദവ് .ടി.സി. പ്രഭാകരൻ . പി.രാമകൃഷ്ണൻ. വി.സത്യനാഥൻ മഹേഷ് ബി.വി എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി . സിജു മാത്യു ചെയർമാനായും സനൂപ് കെ.വി സെക്രട്ടറിയും റസൽ കെ ട്രഷറർ ആയും തിരഞ്ഞെടുത്തു. സിജു മാത്യു സ്വാഗതവും ജോയി പി.ജെ നന്ദിയും പറഞ്ഞു.