കൽപ്പറ്റ:സംസ്ഥാന സർക്കാർ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൃഷി വകുപ്പ് ജില്ലയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർ അതത് കൃഷി ഭവനുകളിൽ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, പങ്കെടുക്കാനദ്ദേശിക്കുന്ന മത്സര ഇനം എന്നിവ സഹിതം മേയ് 5 നകം അപേക്ഷ നൽകണം. മത്സര ഇനങ്ങൾ: മേയ് 9ന് 2 മുതൽ 4 വരെ ഫ്ളവർ അറേഞ്ച്‌മെന്റ് 18 വയസിന് മുകളിലുള്ളവർക്ക് 10 ന് 2 മുതൽ 4 വരെ കൃഷി അനുബന്ധ നാടൻ പാട്ട് 18വയസിന് മുകളിലുള്ളവർക്ക്, 11ന് രാവിലെ 10 മുതൽ 12 വരെ ചിത്രരചന മത്സരം (വാട്ടർ കളർ) യു.പി.സ്‌കൂൾ വിദ്യാർത്ഥികൾക്കും ഉപന്യാസ മത്സരം ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും, 12ന് 2 മുതൽ 4 വരെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിംഗ് മത്സരം 18 വയസിന് മുകളിലുള്ളവർക്ക് (മത്സരത്തിനാവശ്യമായ സാമഗ്രികൾ കൊണ്ടുവരണം), 13ന് രാവിലെ 10 മുതൽ 12 വരെ കർഷകർക്കായി കൃഷി അനുബന്ധ ക്വിസ് മത്സരം. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കളർബോക്സും അനുബന്ധ ഉപകരണങ്ങളും കരുതണം. എക്സിബിഷൻ സ്റ്റാളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി സ്‌പോട്ട് ക്വിസും നടത്തും. കൂടുതൽ വിവരങ്ങൾ അതത് കൃഷി ഭവനുകളിലും പ്രിൻസിപ്പൽ കൃഷി ഓഫീസിലും 9383471915, 9447329544 നമ്പറുകളിലും ലഭിക്കും.