കൽപ്പറ്റ :കൊവിഡ് മഹാമാരിയുടെ ഭീഷണിയിൽ നിന്നും ലോകം ഇനിയും മുക്തമാകാത്ത സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളുടെ വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ
സമ്മേളനം ആവശ്യപ്പെട്ടു.ഇന്ത്യയിൽ നിലവിൽ 5 വയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ
നൽകിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ രോഗവ്യാപനത്തോത് കുറഞ്ഞ് തുടങ്ങിയതോടെ വാക്സിനേഷൻ മന്ദഗതിയിലായിരിക്കുകയാണ്. ഈ വർഷം ജനുവരി 3 ന് തുടങ്ങിയ 15, 17 വിഭാഗക്കാരുടെ രണ്ടാമത്തെ ഡോസ് വാക്സിനേഷൻ കേരളത്തിൽ അമ്പത് ശതമാനം പോലും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെലുകൾ ഉണ്ടാകണം.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം കെ.ബാലഗോപാലൻ സംഘടന രേഖ അവതരിപ്പിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് നിതിൻ പി.വി അദ്ധ്യക്ഷത വഹിച്ചു.ജോമിഷ് പി.ജെ,പി. ജനാർദ്ദനൻ ,പി.ആർ. മധുസൂദനൻ,എം.കെ ദേവസ്യ,ഏ ജനാർദ്ദനൻ ,
എം കെ വിലാസിനി, കെ വിശാലാക്ഷി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ മേഖലാ ഭാരവാഹികൾപി ജനാർദ്ദനൻ (പ്രസിഡന്റ് ) എം.കെ. വിലാസിനി,ജോമിഷ് പി ജെ (വൈസ് പ്രസിഡന്റുമാർ )നിതിൻ. പി.വി സെക്രട്ടറി,ശ്രീജിത്ത് ജെ എസ്,കൊച്ചുറാണി ജോസഫ്(ജോ. സെക്രട്ടറിമാർ )എ. ജനാർദ്ദനൻ –ട്രഷറർ