km
കെ.പി എസ് ടി എ സംസ്ഥാന നേതൃത്വ പരിശിലന ക്യാമ്പ് കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം വട്ടപ്പുജ്യമാണെന്ന് കെ.മുരളിധരൻ എം.പി. സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. 5000 കോടി രൂപ കടം എടുക്കാൻ കേന്ദ്രം അനുമതി നൽകിയില്ലായിരുന്നെങ്കിൽ സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം ശമ്പളം ലഭിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി ദ്വാരകയിൽ നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാ‌ടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി യിൽ കഴിഞ്ഞ മാസത്തെ ശമ്പളം പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടവർക്ക് ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയാണ്. ആരോഗ്യരംഗത്തെ പുരോഗതി പറയുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അമേരിക്കയിൽ ചികിത്സ പോയതിനെ മുരളിധരൻ പരിഹസിച്ചു. ഇത്രയും സാമ്പത്തിക പ്രതിസന്ധി നിൽക്കുന്ന സംസ്ഥാനത്ത് കെ റെയിലിന് പണം എവിടെയെന്ന് മുഖ്യമന്ത്രി പറയണമെന്നും മുരളീധരൻ പറഞ്ഞു.

കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, വൈസ് പ്രസിഡന്റ് കെ.അബ്ദുൾമജീദ്, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, കെ.എൻ.ഷാജു എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും. സമാപന സമ്മേളനം ഡി.സിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.