ktsaqafi
കുഞ്ഞിമൊയ്തീൻ സഖാഫി

കൽപ്പറ്റ: മതപ്രഭാഷകനും സുന്നി സംഘടനാരംഗത്തെ നിറസാന്നിവുമായിരുന്ന കെ.ടി.കുഞ്ഞിമൊയ്തീൻ സഖാഫി (57) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കൽപ്പറ്റ സോൺ പ്രസിഡന്റ്, എസ്.എം.എ വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, ദാറുൽ ഫലാഹ് ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഖതീബായി ജോലി ചെയ്യുന്ന കൊടക് കൊട്ടമുടി ജുമാ മസ്ജിദിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണപ്പെടുകയുമായിരുന്നു. ചേലോട് മഖാം പരിസരത്ത് ഇന്നലെ വൈകീട്ടോടെ ഖബറടക്കി.
കൊച്ചി പള്ളുരുത്തി, ആലുവ മുടിക്കൽ, ആലപ്പുഴ, താനൂർ, കൽപ്പറ്റ ഫലാഹ് കോംപ്ലക്സ്, കൊട്ടമുടി തുടങ്ങിയ ജുമാ മസ്ജിദുകളിൽ ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്.പരേതനായ കുഞ്ഞി മുഹമ്മദ് തിത്തിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യമാർ: സുഹ്റ, ഫാത്തിമ. മക്കൾ: സ്വലാഹുദ്ദീൻ അയ്യൂബി , യാസീൻ, ഫൈറൂസ, മുബഷിറ, മഹ്രിഫ. മരുമക്കൾ: ഇസ്മാഈൽ റഹ്മാനി വൈത്തിരി, മനാഫ് അച്ചൂർ, നാസർ സഖാഫി മാണ്ടാട്. സഹോദരി: സുഹ്റാബി.