സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ടൗൺ ലയൺസ് ക്ലബും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി ബത്തേരിയിൽ സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ് നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോംജോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജെയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ എഴുന്നൂറോളം പേർ പങ്കെടുത്തു. തിമിരരോഗം കണ്ടെത്തിയ 40 വയസിന് മുകളിലുള്ളവർക്ക് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയാ സൗകര്യമൊരുക്കും. തിമിരം, ലൂക്കോമ, മാലക്കണ്ണ്, ലോംഗ് സൈറ്റ്, ഷോർട്ട് സൈറ്റ് തുടങ്ങിയവയ്ക്കാണ് സൗജന്യ പരിശോധന നടത്തിയത്.