സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആളുകൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് വൻ സ്‌ഫോടക ശേഖരം കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നു. പ്രതിപട്ടികയിലുള്ളയാൾ നിരവധി കൊലപാതക കേസുകളിലും പ്രതിയാണ്. രണ്ടുവർഷം മുമ്പ് നടന്ന ദീപേഷിന്റെ മരണത്തിലും ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.സതീഷ് പൂതിക്കാട് അദ്ധ്യക്ഷത വഹിച്ചു. എൻ.എം.വിജയൻ, ഡി.പി.രാജശേഖരൻ, പി.ഡി.സജി, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, സണ്ണി ജോസഫ്, സക്കറിയ മണ്ണിൽ എന്നിവർ പ്രസംഗിച്ചു.