മാനന്തവാടി: തൃശൂർ മലയാളി സാംസ്‌കാരികം ട്രസ്റ്റ് ഏർപ്പെടുത്തിയ മലയാളി മുദ്ര പുരസ്‌കാരം കമ്മന കടത്തനാടൻ കളരി ആശാൻ തോമസ് ഗുരുക്കൾക്ക് ലഭിച്ചു. കളരി മേഖലയിൽ 26 വർഷത്തിലധികമായി നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. മികച്ച കർഷകനും കൂടിയാണ് തോമസ് ഗുരുക്കൾ. മൃഗസംരക്ഷണ വകുപ്പിലെ ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർ രാജിയാണ് ഭാര്യ. പ്രണവ്, അദ്വൈത് എന്നിവർ മക്കളാണ്.