മാനന്തവാടി: കേരള കോ ഓപ്പറ്റേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ 18ന് രാവിലെ 11 മണിക്ക് ഓഫീസേഴ്സ് ക്ലബിൽ ചേരും. ഈമാസം 25 ന് നടത്തുന്ന കളക്ട്രേറ്റ് മാർച്ചിന് മുന്നോടിയായി ചേരുന്ന കൺവെൻഷനിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. മുഴുവൻ അംഗങ്ങളും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് താലൂക്ക് കമ്മിറ്റി അഭ്യർത്ഥിച്ചു. എ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഗോപാലകൃഷ്ണൻ, എ.ശ്രീധരൻ, പി.ജി.ഭാസ്‌കരൻ, തോമസ് ദേവസ്യ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.