മാനന്തവാടി. സി.പി.ഐ തവിഞ്ഞാൽ ലോക്കൽ സമ്മേളനം തലപ്പുഴ ചുങ്കത്ത് ജില്ലാ അസിന്റന്റ് സെക്രട്ടറി സി.എസ്.സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സമീപനം കേന്ദ്ര സർക്കാർ തിരുത്തണമെന്നും പാചകവാത- പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണന്നും സ്റ്റാൻലി പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ പി.അമൃത് രാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, എ. ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നിഖിൽ പത്മനാഭൻ, വി.വി.ആന്റണി, ലോക്കൽ സെക്രട്ടറി ദിനേശ് ബാബു എന്നിവർ പ്രസംഗിച്ചു.