majeed
മജീദ്

മാനന്തവാടി: കെല്ലൂർ അഞ്ചാം മൈലിലെ സുഹറ വധക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സുഹറയുടെ ഭർത്താവായ കാഞ്ഞായി മജീദ് (52) ആണ് പ്രതി. 2016 സെപ്തംബർ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മജീദ് ഭാര്യ സുഹറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വയനാട് അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജ് രാജകുമാരയാണ് മജീദ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷയെകുറിച്ചുള്ള വാദത്തിനായി ഇന്നത്തേക്ക് കേസ് മാറ്റിവെച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീ.പബ്ലിക്ക് പ്രോസക്യൂട്ടർ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.