പുൽപള്ളി: പുൽപള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ.അബ്രഹാമിനെതിരെ വാർത്താ സമ്മേളനം നടത്തി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കാരണത്താൽ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത കോൺഗ്രസ് മീനങ്ങാടി ബ്ലോക് വൈസ് പ്രസിഡന്റ് പി.ആർ. ജനാർദ്ദനനെതിരെ (മണി പാമ്പനാൽ) യും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്.കുര്യനെതിരെ (ടോമി തേക്കുമല) യും സ്വീകരിച്ച നടപടി കെ.പിസിസി പ്രസിഡണ്ട്ന്റ് കെ.സുധാകരൻ താൽക്കാലികമായി മരവിപ്പിച്ചു.

സസ്‌പെൻഷനുമായി ബന്ധപ്പെട്ട് പാർട്ടി അണികളിലും പ്രവർത്തകരിലും വികാരപരമായ സംഭവങ്ങൾ പലതും നടന്നിട്ടുണ്ടെന്നും ആദ്യം മുതൽ ഇതുവരെ നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദീഖ് എംഎൽ എയേയും കെപിസിസി ജന.സെക്രട്ടറി പി.എം നിയാസിനെയും ചുമതലപ്പെടുത്തി.

ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും കെ പി സി സി പ്രസിഡന്റ് നിർദേശം നൽകി. ഈ മാസം 18 നാണ് ഇരുവരെയും പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.