കൽപ്പറ്റ: പ്രകൃതിക്ഷോഭത്തിൽ കാർഷിക മേഖലക്ക് ഉണ്ടായ നാശനഷ്ടത്തിന് കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവിശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്ന കർഷകർക്ക് വീണ്ടുമൊരു ആഘാതമായിരിക്കയാണ് ശക്തമായ കാറ്റും, മഴയും. കർഷക്ക് ആശ്വാസമായി നഷ്ടപരിഹാരം നൽകാൻ സർക്കാർ തലത്തിൽ അടിയന്തര നടപടികൾ വേണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.പി.എ കരീം അദ്ധ്യക്ഷത വഹിച്ചു. എം.എ മുഹമ്മദ് ജമാൽ, എൻ.കെ റഷീദ്, ടി മുഹമ്മദ്, എം മുഹമ്മദ് ബഷീർ, കെ നൂറുദ്ദീൻ, റസാഖ് കൽപ്പറ്റ, പി.പി അയ്യൂബ്, ടി ഹംസ, എം.എ അസൈനാർ, പി ഇസ്മായിൽ, അബ്ദുല്ല മാടക്കര, എം.പി നവാസ്, പി.കെ അബ്ദുൽഅസീസ്, റിൻഷാദ് പ്രസംഗിച്ചു.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.