മീനങ്ങാടി: പുരോഗമന കലാസാഹിത്യ സംഘം മീനങ്ങാടി മേഖലാ കൺവെൻഷൻ ജില്ലാ സെക്രട്ടറി എം.ദേവകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം എൻ.കെ ജോർജ്, സുൽത്താൻ ബത്തേരി മേഖലാ സെക്രട്ടറി ഷാജി കോട്ടയിൽ, ബത്തേരി മേഖലാ പ്രസിഡന്റ് റഷീദ് കെ ,ടി.ടി.സ്‌കറിയ, എന്നിവർ പ്രസംഗിച്ചു. പി.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സരുൺ മാണി സ്വാഗതവും എം.കെ.സുന്ദർലാൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അനുപ് കുമാർ (പ്രസിഡന്റ്), വത്സ ബെന്നി, സുരേന്ദ്രൻ പി.വി (വൈ.പ്രസിഡന്റുമാർ), എം.കെ.സുന്ദർലാൽ (സെക്രട്ടറി), സരുൺ മാണി, ടി.കെവിശ്വനാഥൻ (ജോ.സെക്രട്ടറിമാർ) കൃഷ്ണകുമാർ കെ.പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.