vijesh
പി.എച്ച്.ഡി നേടിയ പേരിയ വട്ടോളി സ്വദേശി പുഴക്കര വിജേഷിനെ പേരിയ സിപിഎം കമ്മിറ്റി ആദരിച്ചപ്പോൾ

പേരിയ: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എജുക്കേഷനിൽ പി.എച്ച്.ഡി നേടിയ പേരിയ വട്ടോളി സ്വദേശി പുഴക്കര വിജേഷിനെ പേരിയ സി.പിഎം കമ്മിറ്റി ആദരിച്ചു. സ്‌പോർട്ട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.റഫീഖ് ഉപഹാരം കൈമാറി. ബാബു ഷജിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ബെന്നി ആന്റണി, കണ്ണൻ നായർ, എ.സാബിത്ത്, പി.കെ സതിഷ് കുമാർ, എം.രതീഷ് എന്നിർ പ്രസംഗിച്ചു.