സുൽത്താൻ ബത്തേരി : സെന്റ് മേരീസ് കോളേജിലും ഹയർ സെക്കൻഡറി സ്‌കൂളിലും നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ആശീർവാദവും ഇന്ന് കാലത്ത് 9.30ന് ഓർത്തഡോക്സ് സഭ തലവൻ ബസേലിയോസ് മാർത്തോമ മാത്യുസ് തൃതിയൻ നിർവഹിക്കും. സെന്റ് മേരീസ് കോളേജിൽ മൂന്നര കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് നിർമിച്ചത്. കോളേജിനോട് ചേർന്നുള്ള ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് പണിതത്. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ജോൺ മത്തായി നൂറനാൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.ഇ.ഫിലിപ്പ്, ഡോ.കെ.ആർ.ജയപ്രകാശ്, പി.ടി.എ ഭാരവാഹികളായ ജി.ഗോപകുമാർ, കെ.ബി.മദൻലാൽഎന്നിവർ പങ്കെടുത്തു.