സുൽത്താൻ ബത്തേരി :പതിനാലാം പഞ്ചവത്സര പദ്ധതി 2022-2027 വാർഷിക കരട് പദ്ധതിയിൽ ജില്ലാ പഞ്ചായത്തും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും പട്ടിക വർഗ്ഗ വികസനത്തിന് പദ്ധതികളൊന്നും വെച്ചിട്ടില്ലെന്ന് കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. പട്ടിക വർഗക്കാർക്ക് സ്ഥിരം വരുമാനം കണ്ടെത്തുന്ന പദ്ധതികളൊന്നും വാർഷിക കരട് പദ്ധതിയില്ല. സ്ഥിരം പദ്ധതികൾ മാത്രമാണ് പദ്ധതിയിൽ ത്രിതല പഞ്ചായത്തുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡയറി ഫാം, മത്സ്യകൃഷി, ഭക്ഷ്യവസ്തുക്കൾ പൊടിക്കുന്ന മില്ലുകൾ, പച്ചക്കറി കൃഷി, ഗോത്രസാരഥി, സ്ത്രീകൾക്കും കുട്ടികൾക്കും .അവരുടെ വിദ്യാഭ്യാസ ആവശ്യത്തിനും വേണ്ട പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. ജില്ലാ പ്രസിഡന്റ് അനന്തൻ അമ്പലക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ബാലൻ, അശോകൻ, ഗംഗൻ നൊച്ചംവയൽ, ലക്ഷ്മണൻ നെന്മനി എന്നിവർ പ്രസംഗിച്ചു.