thangal
'അൽ ഇഫ്തിത്താഹ്' പ്രവേശനോത്സവം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു

വാകേരി:സമൂഹ സമുദ്ദാരണത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യമാണെന്നും അറിവിലൂടെ നേടുന്ന ശക്തിക്ക് മാത്രമേ നവോത്ഥാനം സാധ്യമാവുകയുള്ളൂവെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിൽ ഹുദവീ കോഴ്സ് ഏഴാം ബാച്ചിന്റെ 'അൽ ഇഫ്തിത്താഹ്' പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ വി.കെ.അബ്ദു റഹ്മാൻ ദാരിമി അദ്ധ്യക്ഷത വഹിച്ചു.
ഹമീദ് ഹാജി ബഹ്രൈൻ, കെ.കെ. ഉമർ ഫൈസി, അസീസ് കോറോം,കെ.എ നാസർ മൗലവി, നൗശാദ് ഗസ്സാലി,കെ.സി.കെ തങ്ങൾ പ്രസംഗിച്ചു.കെ.ഖാലിദ് ഫൈസി പ്രാർത്ഥന നടത്തി. മുസ്ഥഫ ദാരിമി കല്ലുവയൽ,കെ.കെ.എം ഹനീഫൽ ഫൈസി,അഷ്രഫ് ദാരിമി,കെ.കെ.സൈദലവി ഹാജി, ജഅ്ഫർ ഹൈതമി,ശുഐബ് ഉലൂമി,ഉമർ ഹാജി ചുളളിയോട്,മൊയ്തീൻ പേരാമ്പ്ര,ഖാദർ മാടക്കര ജിദ്ദ, ഹുസൈൻ മക്കിയാട്,ശമീർ കമ്പളക്കാട്,ഫത്ഹുദ്ദീൻ മേപ്പാടി, പി.ടി ഹസൻ,ഉബൈദ് മില്ല്മുക്ക്,നൗഷാദ് നെല്ലിയമ്പം,മുജീബ് വെള്ളിലാടി,റിയാസ് ഹുദവി,സമദ് കണ്ണിയൻ,ജാഫർ ദാരിമി,ഹാരിസ് മാതമംഗലം പങ്കെടുത്തു. മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും സെക്രട്ടറി നൗഫൽ നന്ദിയും പറഞ്ഞു.