ആലപ്പുഴ: ചെറുകിട കയർ ഫാക്ടറി ഉടമകൾ ഉത്പാദനം നിർത്തിവച്ച് രണ്ടാഴ്ച്ചയായി നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ കയറ്റുമതിക്കാർ ഇനിയും തയ്യാറാകുന്നില്ലങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി പ്രസിഡന്റ് അഡ്വ. കെ.ആർ. ഭഗീരഥൻ അറിയിച്ചു. സമരം രണ്ടാഴ്ച്ച പിന്നിടുമ്പോഴും കയറ്റുമതിക്കാർ കണ്ട ഭാവം നടിക്കാതെ, ചരക്ക് നീക്കം തടയുന്നതിലേക്ക് സമരക്കാരെ വലിച്ചിഴയ്ക്കുകയാണ് ചെയ്തത്. വകുപ്പ് മന്ത്രി ഇടപെട്ട് അനുരഞ്ജന യോഗം വിളിച്ചിരിക്കുകയാണ്. സമരം ഒത്തുതീർപ്പാക്കാൻ കയറ്റുമതിക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിഷേധാത്മക സമീപനം തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കാനും വ്യാപിപ്പിക്കാനും സമരസമിതി തയ്യാറാകുമെന്ന് കെ.ആർ. ഭഗീരഥൻ പറഞ്ഞു.