sa

ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാകും വിധത്തിൽ തീരമേഖലകളിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചേർത്തല അന്ധകാരനഴി വടക്കേ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്.ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.സാബു, ഹാർബർ എൻജിനീയറിംഗ് വകുപ്പ് മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എൻജിനീയർ വിജി കെ.തട്ടാമ്പുറം, എക്സിക്യുട്ടീവ് എൻജിനീയർ എം.ജെ.ആൻസി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.