ഹരിപ്പാട്: വിശ്വഗുരു ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ്‌ ജയകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സനൽകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ അനിൽകുമാർ വരവ് ചെലവ് കണക്കും അവതരിച്ചു. ഭാരവാഹികളായി ടി.സനൽകുമാർ (പ്രസിഡന്റ്‌), ശരത് ചന്ദ്രൻ (വൈസ് പ്രസിഡന്റ്‌ ), ശശികുമാർ ഊട്ടുപറമ്പ് (സെക്രട്ടറി) , വിശ്വനാഥൻ വീയപുരം (ജോയിന്റ് സെക്രട്ടറി) ,സത്യൻ തൃക്കുന്നപ്പുഴ (ട്രഷറർ), ശ്യാം പായിപ്പാട് (മീഡിയ കോർഡിനേറ്റർ )എന്നിവരെ തിരഞ്ഞെടുത്തു.