photo
ആര്യാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവത്തിൽ മാജിക് ഷോ അവതരിപ്പിക്കുന്ന ദീപുരാജ്

ആലപ്പുഴ : ആര്യാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തിയ, പൂർവ വിദ്യാർത്ഥി ദീപുരാജിന്റെ മാജിക് ഷോ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൗതുകമായി. ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയും മാജിക്, നാടക കലാകാരനുമാണ് ദീപുരാജ്.

ദീപുരാജിന്റെ അച്ഛൻ ബാലരാജനും അമ്മ പ്രേമയും പഠിച്ചിറങ്ങിയ സ്‌കൂളിൽ ഭാര്യ നിത പത്ത് വർഷത്തോളം അദ്ധ്യാപികയായി ജോലി നോക്കിയിരുന്നു. ഇപ്പോൾ മകൾ മിത്ര ഈ സ്കൂളിലെ വിദ്യാർത്ഥിയാണ്. മിമിക്രിയും മാജിക്കും ചേർന്ന 'മിമാ ഷോ'' എന്ന കലാരൂപമാണ് ദീപുരാജ് അവതരിപ്പിച്ചത്.