ambala

അമ്പലപ്പുഴ : അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് മത്സ്യഫെഡിന്റെ സഹായധനം കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് കാക്കാഴം പുതുവൽ ബൈജുവിന്റെ കുടുംബത്തിനാണ് മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി അപകട ഇൻഷ്വറൻസ് തുകയായ 10,12,500 രൂപ എച്ച്. സലാം എം.എൽ.എ കൈമാറിയത്. മത്സ്യഫെഡ് ജില്ലാ മാനേജർ എ.ഷാനവാസ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, പഞ്ചായത്തംഗങ്ങളായ ആശ സുരാജ്, അനിത സതീഷ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി. ഷാംജി, ഡി.ദിലീഷ്, സലാം,സുനിൽകുമാർ, നിർമ്മല സജിമോൻ, ദേവാന്ദൻ, സജിത എന്നിവർ പങ്കെടുത്തു.