 
തുറവൂർ: വളമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടസമുച്ചയം മന്ത്രി സജി ചെറിയാനും ബാങ്കിന്റെ കീഴിലുള്ള എസ്.സി.എസ്. ഹയർസെക്കൻഡറി സ്കൂളിലെ സോളാർ പാനൽ മന്ത്രി പി.പ്രസാദും ഉദ്ഘാടനം ചെയ്തു. ദെലീമ ജോജോ എം. എൽ.എ.അദ്ധ്യക്ഷയായി. എ.എം.ആരിഫ് എം.പി. സഹകാരികളെ ആദരിച്ചു. നവീകരിച്ച ലൈബ്രറി, കെ.എസ്.ഡി.പി.ചെയർമാൻ സി.ബി.ചന്ദ്രബാബുവും കോൺഫറൻസ് ഹാൾ, കെ.എൽ.ഡി.സി. ചെയർമാൻ പി.വി.സത്യനേശനും മിത്ര സ്വർണ വായ്പ, ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ എസ്.ജോസിയും ഉദ്ഘാടനം ചെയ്തു.മാരിടൈം ബോർഡംഗം എൻ.പി.ഷിബു ആദ്യ നിക്ഷേപം സ്വീകരിച്ചു. അംഗ പരിമിതർക്കുള്ള വായ്പാ വിതരണം ചേർത്തല സഹകരണ സംഘം അസി.രജിസ്ട്രാർ കെ.ദീപു നിർവഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളീ രാജേന്ദ്രൻ മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡൻ്റ് എസ്.വിഷ്ണു, സെകട്ടറി കെ.പി.ബിനീഷ്, പി.കെ.സാബു,അനിതാ സോമൻ, പി.എം.അജിത്ത് കുമാർ, പി.ഡി.രമേശൻ, എം.കെ.ഉത്തമൻ, പി.ലത എന്നിവർ സംസാരിച്ചു.