mannar-praveshanolsavam
ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിൽ മാന്നാർ ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി സ്കൂളിലെ നവാഗതരെ പ്രസിഡൻ്റ് റ്റി.വി രത്നകുമാരി തലപ്പാവ് അണിയിക്കുന്നു.

മാന്നാർ: പ്രവേശനോത്സവത്തിന്റെ മാന്നാർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി സ്കൂളിൽ നടന്നു. പുതുതായി 55 വിദ്യാർത്ഥികളാണ് അദ്ധ്യയനവർഷം ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി സ്കൂളിൽ പ്രവേശനം നേടിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മധുരം നൽകിയും തലപ്പാവ് അണിയിച്ചും വിദ്യാർത്ഥികളെ വരവേറ്റു.

മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി രത്നകുമാരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ​ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം ചെയർമാൻ ബി.കെ പ്രസാദ് പഠനോപകരണ വിതരണം നടത്തി. പൂർവ വിദ്യാർത്ഥികളായ തോമസ് ജോൺ , ചെന്നിത്തല ശശാങ്കൻ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, സെലീന നൗഷാദ്, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.ആർ, ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ ശെൽവരാജൻ, കലാധരൻ കൈലാസം, രാജു താമരവേലിൽ, പി.ടി.എ പ്രസിഡന്റ് എം.കുമാർ, ബി.ആർ.സി കോഓഡിനേറ്റർ എസ്.സുജന, പ്രഥമാദ്ധ്യാപിക ജോളി കെ.ശാമുവേൽ എന്നിവർ സംസാരിച്ചു.