bsn

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽ നിന്ന് തമിഴ്നാട്ടിലെ ആറ്റാൻങ്കര പള്ളിയിലേക്കുള്ള പുതിയ ബസ് സർവീസ് രമേശ് ചെന്നിത്തല എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. ചടങ്ങിൽ കെ.എസ്. ആർ. ടി. സി ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. പുലർച്ചെ 5.20ന് ഹരിപ്പാട് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.10 ന് ആറ്റാൻങ്കര പള്ളിയിൽ എത്തിച്ചേരുകയും തിരികെ ഉച്ചക്ക് ശേഷം 3.10 ന് പുറപ്പെട്ട് രാത്രി 9.55 ന് ഹരിപ്പാട് എത്തിച്ചേരുന്ന വിധമാണ് ട്രിപ്പ് തയ്യാറാക്കിയിട്ടുള്ളത്.