
മാന്നാർ: കുളഞ്ഞിക്കാരാഴ്മ കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ങാതിക്കൂട്ടം അംഗവും സി.പി.എം ബ്രാഞ്ചംഗവുമായിരുന്ന ബിനു പി.ചാക്കോയുടെ ഒന്നാം ചരമവാർഷികം ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. വലിയകുളങ്ങര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും മൗനാചരണവും പായസ വിതരണവും നടത്തി. ചങ്ങാതിക്കൂട്ടം രക്ഷാധികാരിയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബി.കെ പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ചങ്ങാതിക്കൂട്ടം പ്രസിഡന്റ് ബിജു ആർ, അംഗങ്ങളായ കെ. പ്രശാന്ത് കുമാർ, ശാന്തമ്മ ശശി, ഷീജാ വിജയൻ , ചെറിയാൻ തോമസ്, കെ.വി മുരളീധരൻ നായർ, വി.നരേന്ദ്രൻ, വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.