sndp
എസ്.എൻ.ഡി.പി യോഗം 1140-ാം നമ്പർ തൃച്ചാറ്റുകുളം ചേലാട്ടുഭാഗം ശാഖയിലെ 2-ാം നമ്പർ അരുവിപ്പുറം കുടുംബയൂണിറ്റിന്റെ 15-ാമത് വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ മുൻ കൗൺസിലർ ജിനദേവൻ ഉദ്ഘാടനം ചെയ്യുന്നു.

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1140-ാം നമ്പർ തൃച്ചാറ്റുകുളം ചേലാട്ടുഭാഗം ശാഖയിലെ 2-ാം നമ്പർ അരുവിപ്പുറം കുടുംബയൂണിറ്റിന്റെ 15-ാമത് വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ മുൻ കൗൺസിലർ ജിനദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.രവി അദ്ധ്യക്ഷനായി. സെക്രട്ടറി വി.കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.കെ പുരുഷൻ, കുടുംബയൂണിറ്റ് ചെയർമാൻ മനോജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ദിലീഷ് ( ചെയർമാൻ ), മഹേഷ് ( കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.