 
ആലപ്പുഴ : ആലപ്പി ബീച്ച് ക്ളബിന്റെ നേതൃത്വത്തിൽ നടന്നു വന്ന ഫുട്ബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ഒരു മാസത്തിലേറെയായി നടന്നു വന്ന ക്യാമ്പിൽ ജില്ലയിലെ 300 ൽ അധികം യുവ കായിക താരങ്ങൾ പങ്കെടുത്തിരുന്നു. സമാപന ചടങ്ങ് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച കായിക താരങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
കേരള ഹോക്കി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.ടി.സോജിയെ ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി സി.വി മനോജ് കുമാർ അദ്ധ്യക്ഷനായി. സുജാത് കാസിം,ബിനു ശങ്കർ, അഡ്വ.കുര്യൻ ജെയിംസ്, ആനന്ദ് ബാബു, ,ഷാജി, മധു,അനസ് മോൻ, വിനോദ്, ഷാജി ആന്റണി എന്നിവർ സംസാരിച്ചു.