ആലപ്പുഴ: നഗരസഭാതല പ്രവേശനോത്സവം എസ്.ഡി.വി ജെ.ബി സ്‌കൂളിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത അദ്ധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ നൈന മണ്ണഞ്ചേരി മുഖ്യ പ്രഭാഷണവും നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നവാഗതർക്കുള്ള പഠനോപകരണ വിതരണവും നടത്തി.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ബാബു, കൗൺസിലർമാരായ ബി.നസീർ, ജ്യോതി, രാഖി രജികുമാർ, ഫൈസൽ, എ.ഇ.ഒ കെ.മധുസൂദനൻ, എസ്.ഡി.വി ജെ.ബി.എസ് പ്രഥമാദ്ധ്യാപിക വി.ആർ ബിജിമോൾ, ബി.ആർ.സി ട്രെയ്‌നർ നവാസ്, എസ്.എം.സി ചെയർപേഴ്‌സൺ വിശ്വലേഖ, മുൻ പ്രഥമാദ്ധ്യാപിക എസ്.ശുഭ, എസ്.എസ്.ജി ചെയർമാൻ കെ.സി സോണി, സ്റ്റാഫ് സെക്രട്ടറി പി.ആർ യേശുദാസ് എന്നിവർ പങ്കെടുത്തു.