 
പൂച്ചാക്കൽ : ബൊമ്മക്കൊലുവും അമ്മൻകുടവും വിവിധ വാദ്യമേളങ്ങളും അരങ്ങേറിയ പാണാവള്ളി ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം നടന്നു. മാനേജർ കെ.എൽ അശോകൻ ഉദ്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ബി.എഡ് തുടങ്ങി വിവിധ കോഴ്സുകളിലായി ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പി.ടി.എ.പ്രസിഡന്റ് ബിജുദാസ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.ടി.മന്മഥൻ അനുഗ്രഹ പ്രഭാഷണവും ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ആമുഖ പ്രസംഗവും നടത്തി. പഞ്ചായത്ത് അംഗം രജനി രാജേഷ്, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ചിത്രാ ഗോപി , ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്നാ വത്സലൻ , ബി.എഡ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ബിബിതാ തോമസ്, സാജു നടുവിലേക്കുറ്റ്, സുഗുണൻ വാപ്പുഴ, ജി.പ്രസന്നൻ , ഷീനുകുമാർ, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.