 
മാന്നാർ: മഞ്ചാടിയും മൈനയും എണ്ണയ്ക്കാട് ലിറ്റിൽ ഫ്ളവർ സ്കൂളിൽ പഠനം തുടങ്ങി. ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം തൊട്ടായിൽ വീട്ടിൽ അരുൺ -ശ്രീജാ ദമ്പതികളുടെ ഇരട്ട കുട്ടികളായ ആർദ്ര അരുണും അക്ഷര അരുണും വീട്ടുകാർക്കും നാട്ടുകാർക്കും മഞ്ചാടിയും മൈനയുമാണ്. അച്ഛൻ അരുൺ വെൽഡിംഗ് ജോലിക്കാരനാണ്. അമ്മ ശ്രീജ പുലിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്കാണ്. അവരുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ഒരു പോലെയാണെന്നതാണ് ഇരു കുട്ടികളുടെയും പ്രത്യേകത. 5 വയസുള്ള ഇരുവരും മൂന്നു വയസു മുതൽ ബുധനൂർ പേങ്ങാട്ട്മഠം നൃത്ത സംഗീതവിദ്യാലയത്തിൽ ആർ എൽ വി. രശ്മി സന്തോഷിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 22 ന് അരങ്ങേറ്റം കുറിച്ചു.