snehaveet

മാന്നാർ: കാൻസർ രോഗബാധിതനായി തൊഴിലൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വർഷങ്ങളായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന മാന്നാർ കുരട്ടിശ്ശേരി കോവുമ്പുറത്ത് വഴിയമ്പലത്തിന്റെ തെക്കേതിൽ നവാസ് ഇസ്മായിലിന് വീടൊരുക്കി ഒരുമ. ഓസ്ട്രേലിയായിലെ ന്യൂ സൗത്ത് വെയിൽസിൽ പരുമല വിമലാലയത്തിൽ വിജി ജോണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നചാരിറ്റബിൾ സൊസൈറ്റിയാണ് ഒരുമ . മാന്നാറിലെ സാമൂഹ്യ പ്രവർത്തകൻ സുധീർ ഇലവൻസാണ് നവാസിന്റെ ദുരിതാവസ്ഥ ഒരുമയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി വീടിന്റെ താക്കോൽദാനം നിർവ്വഹിക്കും.