tur
വളമംഗലം എസ്.സി.എസ് ഹൈസ്കൂളിലെ 1994-95 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വാട്ട്സാപ്പ് കൂട്ടായ്മയായ സ്നേഹതീരത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം സ്കൂൾ മനേജർ എസ് .വിഷ്ണു നിർവഹിക്കുന്നു.

തുറവൂർ : വളമംഗലം എസ്.സി.എസ് ഹൈസ്കൂളിലെ 1994-95 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വാട്ട്സാപ് കൂട്ടായ്മയായ സ്നേഹതീരത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ എസ് .വിഷ്ണു വിതരണോദ്ഘാടനം നിർവഹിച്ചു. സ്നേഹതീരം ഗ്രൂപ്പ് അഡ്മിൻ അഡ്വ. ധനേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്മിൻമാരായ ടി. സത്യൻ, എം.എ. വിനോദ്, കെ.എസ്. ബിനീഷ് എന്നിവർ സംസാരിച്ചു. അംഗങ്ങളായ എൻ.പി.സ്മിനു , ഷിജി, അഭിലാഷ്, ഷിബു , രജീഷ് നാരായണൻ , ബി.വി. വിനോദ്, പ്രദീപൻ , പി.എസ്. ഷിനു , ഭാഗ്യലക്ഷ്മി, രാജലക്ഷ്മി, ചെമ്പകം എന്നിവർ പങ്കെടുത്തു.