
അമ്പലപ്പുഴ : സ്ത്രീ സുരക്ഷ ഉറപ്പാക്കുക. മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ മോർച്ച അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മഞ്ജു ഷാജി അദ്ധ്യക്ഷത വഹിച്ച ധർണ ജില്ലാ പ്രസിഡന്റ് കലാ രമേശ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബീന കൃഷ്ണകുമാർ, അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, അഡ്വ.കെ.വി.ഗണേഷ് കുമാർ ,സ്മിത മോഹൻ, അമ്പിളി രമേശ്, പത്മലതാ സുരേഷ്, ശ്രീലേഖ രമേശ്, കെ.രമണി, സീന വേണു തുടങ്ങിയവർ സംസാരിച്ചു.