ഹരിപ്പാട് : ദേശീയപാതയിൽ മാധവ ജംഗ്ഷൻ മുതൽ നങ്ങ്യാർകുളങ്ങര വരെയുള്ള ഭാഗത്തെ പുനർനിർമ്മാണം ആരംഭിക്കാൻ തീരുമാനമായതായി രമേശ്‌ ചെന്നിത്തല എം.എൽ.എ അറിയിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് രമേശ്‌ ചെന്നിത്തല ദേശീയപാത വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നു.