a

മാവേലിക്കര : ബ്ലോക്ക്‌ തല പ്രവേശനോത്സവ ഉദ്ഘാടനം കല്ലുമല സി.എം.എസ് എൽ.പി സ്കൂളിൽ എം.എസ്.അരുൺ കുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ അദ്ധ്യക്ഷയായി. . ബ്ലോക്ക്‌ പഞ്ചായത്ത്‌ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ​ ഷീല ജി.കെ പഠനോപകരണ വിതരണം നിർവ്വഹിച്ചു. മാവേലിക്കര ഡി.ഇ.ഒ പി.സുജാത സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ഡയറ്റ് ഫാക്കൽട്ടി എം.അജയകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഭാമിനി, ബിജു വർക്കി ജോർജ്, പി.പ്രമോദ്, ജയിംസ് പോൾ, സി.ജോതി കുമാർ, റോയ് കുര്യൻ, അയ്യപ്പൻപിള്ള, ശ്രീദേവി, ബിനി ജോൺ, ബീനാമ്മ ജോൺ എന്നിവർ സംസാരിച്ചു.