photo
ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിൽ മുനിസിപ്പൽ സ്ഥിരം സമിതി അദ്ധ്യക്ഷത ഏലിക്കുട്ടി ജോൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: അക്ഷരമധുരം നുകരാൻ എത്തിയ കുരുന്നുകൾക്ക് മധുരവും ബലൂണുകളും തൊപ്പികളും നൽകി താലൂക്കിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം. കൊവിഡിന് ശേഷം രണ്ട് വർഷമായി അടഞ്ഞു കിടന്ന സ്കൂളുകളിൽ ആവേശ ആരവത്തോടെയാണ് കുരുന്നുകളെ സ്കൂൾ അധികൃതരും അദ്ധ്യാപക രക്ഷകർത്താ സംഘടനകളും ചേർന്ന് വരവേറ്റത്. ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിൽ മുനിസിപ്പൽ സ്ഥിരം സമിതി അദ്ധ്യക്ഷത ഏലിക്കുട്ടി ജോൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.ടി.സതീശൻ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ ഹെഡ് മാസ്​റ്റർ എസ്.ധനപാൽ സ്വാഗതം പറഞ്ഞു. ചേർത്തല ജനമൈത്രി പൊലീസ് പി.ആർ.ഒ പി.കെ.അനിൽകുമാർ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എൻ.എസ്.ശ്രീകുമാർ നന്ദിപറഞ്ഞു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രവേശനോത്സവം ഗവ.ഡി.വി.എച്ച്.എസ്.എസിൽ സംഗീതജ്ഞൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.അക്ബർ, വാർഡ് മെമ്പർ പുഷ്പവല്ലി ,ജ്യോതിമോൾ ബൈ രഞ്ജിത്ത്, കമലമ്മ,പ്രിൻസിപ്പൽ രശ്മി,എച്ച്.എം ഇൻ ചാർജ്ജ് ജെ.ഷീല ,മുൻ എച്ച്.എം. ഗീതാദേവി,സ്​റ്റാഫ് സെക്രട്ടറി എസ്.ജയ് ലാൽ എന്നിവർ സംസാരിച്ചു.പഞ്ചായത്തു സെക്രട്ടറി ഗീതാകുമാരി നന്ദി പറഞ്ഞു.

മുഹമ്മ ഗവ.എൽ.പി സ്‌കൂളിൽ പഞ്ചായത്തുതല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വിഷ്ണു വട്ടച്ചിറ അദ്ധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി,
ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.ടി. റെജി,ഫെയ്‌സി.വി. ഏറനാട്, പി.ടി.എ പ്രസിഡന്റ് എസ്.ഷമീർ ,
മദർ പി.ടി.എ പ്രസിഡന്റ് മീനു എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം.പി.സലില സ്വാഗതവും അദ്ധ്യാപിക രമാദേവി നന്ദിയും പറഞ്ഞു.അദ്ധ്യാപകർ അവതരിപ്പിച്ച വഞ്ചിപ്പാട്ടും രക്ഷകർത്താക്കളുടെ തിരുവാതിരയും കുട്ടികളുടെ കലാപരിപാടികളും നടന്നു.

വയലാർ മഹാത്മാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വയലാറിലെ വിവിധ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് നോട്ടു ബുക്കുകളും മിഠായികളും വിതരണം ചെയ്തു.വയലാർ നോർത്ത് എൽ.പി.സ്‌കൂൾ, ലി​റ്റിൽ ഫ്ളവർ എൽ.പി.എസ്,കരപ്പുറം യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ മധുവാവക്കാട്, ആന്റണി പട്ടശേരി, വയലാർ ലത്തീഫ്,എൻ.രാമചന്ദ്രൻ നായർ,വിനോദ് കോയിക്കൽ,സി.കെ.തിലകൻ,അനിൽകുമാർ ആലപ്പാട്ട് , സി.എ.റഹിം, വിജയമ്മ ആലപ്പാട്ട്, ബൈജു ദിവാകരൻ എന്നിവർ നേതൃത്വം നൽകി.