ചേർത്തല: എസ്.എൻ.ഡി.പി യോഗം ഡോ.പൽപ്പു മെമ്മോറിയൽ 672-ാം നമ്പർ ശാഖയിലെ ഗുരുദേവ കുടുംബ യൂണീറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കൺവീനർ രാഘവൻ പനങ്ങാട്ടുവെളി നിർവഹിച്ചു. ജോയിന്റ് കൺവീനർ ലത,ശാഖ മാനേജിംഗ് കമ്മിറ്റി അംഗം വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.