ചാരുംമൂട്: ചാരുംമൂട് മേഖലയിലെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറി.
സ്‌കൂളുകളും ക്ലാസ് മുറികളും മനോഹരമാക്കി നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയാണ് അദ്ധ്യാപകരും പി.ടി.എ പ്രവർത്തകരും ജനപ്രതിനിധികളും വരവേറ്റത്. പാലമേൽ ഗ്രാമ പഞ്ചായത്തിലെ പള്ളിക്കൽ എസ്.കെ.വി സ്‌കൂളിൽ ഒറ്റപ്രസവത്തിൽ ജനിച്ച നാൽവർ സംഘം പ്രവേശനം നേടി.
താമരക്കുളം ഗ്രാമ പഞ്ചായത്തു തല പ്രവേശനോത്സവം താമരക്കുളം ഗവ വെൽഫയർ എൽ.പി.എസിൽ പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആർ. ദീപ അക്കാഡമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ സുഭാഷ് കുമാർ വിശദീകരണം നടത്തി.
കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കൂട്ടികൾ പഠിക്കുന്ന താമരക്കുളം ചത്തിയറ ഗവ.എൽ പി എസിൽ പ്രവേശനോത്സവ ചടങ്ങിൽ നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.
എസ്.എം.എസി ചെയർമാൻ ബി.വിനോദ് അദ്ധ്യക്ഷനായിരുന്നു.നവഗതരായ കുട്ടികൾക്ക് പഠന കിറ്റുകളും മറ്റ് കുട്ടികൾക്ക് നോട്ടുബുക്കുകളും നൽകി.
പഠന കിറ്റുകൾ ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി വിതരണം ചെയ്തു.പഞ്ചായത്തംഗം എസ്. ശ്രീജ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
പ്രഥമാദ്ധ്യാപിക വി.ബിന്ദു വിശദീകരണം നടത്തി. തുടർന്ന് കുട്ടികൾക്കു രക്ഷിതാക്കൾക്കും സദ്യയും നൽകി.
ചത്തിയറ വി.എച്ച്.എസ്.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി. എ പ്രസിഡന്റ് എസ്. ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ മാനേജർ കെ.എൻ.ഗോപാലകൃഷണൻ അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ വിശദീകരണം നടത്തി. പാലമേൽ ഗ്രാമ പഞ്ചായത്തു തല പ്രവേശനോത്സവം
പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സന്ധ്യാ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നാരീ ശക്തി പുരസ്‌കാര ജേതാവ് കാർത്ത്യായനിയമ്മ മുഖ്യാതിഥിയായിരുന്നു. ഒറ്റപ്രസവത്തിൽ ജനിച്ച അനാമിക, ആത്മിക, അദ്രിക, അവനിക എന്നീ കുരുന്നുകൾ പ്രീപ്രൈമറി ക്ലാസിൽ പ്രവേശനത്തിനെത്തിയത് കൗതുകമായി.