s

ആലപ്പുഴ: അന്തർദേശീയ പവർ ലിഫ്റ്റിംഗ്താരമായ ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയും എറണാകുളം ഇൻഫോപാർക്ക് പൊലീസ് സബ് ഇൻസ്‌പെക്ടറുമായ ആർ.ശരത് കുമാറും മകൻ അശ്വിൻ ശരത്തും ഒരേ വേദിയിൽ സ്വർണ്ണ മെഡലണിഞ്ഞു. കഴിഞ്ഞ 29, 30 തീയതികളിൽ തിരുവനന്തപുരം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ പവർലിഫ്റ്റിങ് മത്സരത്തിൽ 120 കെ ജി വിഭാഗത്തിലാണ് അശ്വിൻ വിജയിച്ചത്. അച്ഛൻ ശരത് കുമാർ 120 കി.ഗ്രാം മാസ്റ്റേഴ്‌സ് വിഭാഗത്തിലും സ്വർണമണിഞ്ഞു. അശ്വിൻ ശരത് എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇരുവരും ആലപ്പുഴ സ്വാമി ജിമ്മിലാണ് പരിശീലനം.