
ആലപ്പുഴ: നഗരസഭ കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയം തൊഴിൽ പദ്ധതി സംരംഭമായ ഫേവറിറ്റ് ചപ്പാത്തി യൂണിറ്റ് ആരംഭിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. പാലസ് വാർഡിൽ മൈത്രി അയൽക്കൂട്ടം യൂണിറ്റിലെ ജാസ്മിൻ, ബൾകിസ്, ഷഹന, വിജയലക്ഷ്മി, റസിയ എന്നിവർക്കാണ് സംരംഭം തുടങ്ങുന്നതിന് എൻ.യു.എൽ.എം 8.15 ലക്ഷം രൂപ ബാങ്ക് ലോൺ മുഖേന ലഭ്യമാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ബിന്ദു തോമസ്, ബീന രമേശ്, ആർ.വിനീത, വാർഡ് കൗൺസിലർ ഫൈസൽ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീല മോഹൻ, വൈസ് ചെയർപേഴ്‌സൺ ലൈല ത്യാഗരാജൻ, എൻ.യു.എൽ.എം മാനേജർ പി.പി.ശ്രീജിത്ത്, കമ്മ്യൂണിറ്റി ഓർഗനൈസർ എം.പി.ആശ എന്നിവർ പങ്കെടുത്തു.