ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഷാപ്പ് ജംഗ്ഷൻ മുതൽ വടക്കോട്ട് അറപ്പ പൊഴി വരെയുള്ള പൊതു തോട് അനധികൃതമായി നികത്തുന്നതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പുന്നപ്ര പറവൂർ പടിഞ്ഞാറ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ.സാഹിറിനെയാണ് ഉപരോധിച്ചത്. പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് ശാശ്വത പരിഹാരം കാണാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സാജൻ എബ്രഹാം ,പി .പി.ഷാജി,സുധീന്ദ്ര നായർ, ശിവൻ പുന്നപ്ര ,മിനി എബ്രഹാം, സി.എഫ്. വർഗീസ്, പി.ഡബ്ല്യു.നിക്സൺ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി .